രമേശിനെ കാത്തിരിക്കുന്നത് വലിയ ദൌത്യം: കെ സുധാകരന്
തിങ്കള്‍, 3 ജൂണ്‍ 2013 (17:05 IST)
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പ് വരെ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരട്ടേയെന്ന് കെ സുധാകരന് എം പി. ഉപമുഖ്യമന്ത്രിപദത്തേക്കാള് വലിയ പദവിയാണ് അദ്ദേഹം വഹിക്കുന്നതെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന വലിയ ദൌത്യമാണ് രമേശിന് മുന്നില്‍ ഇപ്പോഴുള്ളതെന്നും സുധാകരന് പറഞ്ഞു.
ചെന്നിത്തല ഉപമുഖ്യമന്ത്രിയാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു.