യൂസേഴ്സ് ഫീ കുറക്കുന്നത് പരിഗണനയില്‍: വയലാര്‍ രവി

ഞായര്‍, 23 ജനുവരി 2011 (17:21 IST)
PRO
തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും വയലാര്‍ രവി വ്യക്തമാക്കി.

താന്‍ പ്രവാസികാര്യമന്ത്രി ആയിരുന്നപ്പോള്‍ ഉന്നയിച്ച ആവശ്യമായിരുന്നു യൂസേഴ്സ് ഫീ കുറയ്ക്കണമെന്നത്. ഇത് ഇപ്പോള്‍ തന്‍റെ തന്നെ പരിഗണയില്‍ വന്നിരിക്കുകയായിരുന്നെന്നും അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു.

വെബ്ദുനിയ വായിക്കുക