യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വര്‍ദ്ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ ടി.സിദ്ദിഖിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സിദ്ദിഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മണ്‍കലങ്ങള്‍ പൊലീസിന് നേരെ എറിഞ്ഞു.
യാതൊരു പ്രകോപനവുമില്ലതെയാണ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ഏറ് നടത്തിയത്. ഇത് അല്പനേരത്തേയ്ക്ക് സംഘര്‍ഷത്തിന് കാരണമായി. പൊലീസിന് നേരെ മണ്‍കലങ്ങള്‍ക്ക് പിറകേ കല്ലേറും ഉണ്ടായി. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഇതോടെ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ അല്പസമയത്തിന് ശേഷം നഗരത്തില്‍ പ്രകടനം നടത്തി.