സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി സ്കൂളുകള്‍ എട്ടാംക്ലാസ് വരെയാക്കുമെന്ന് ധനമന്ത്രി കെ എം മാണി സംസ്ഥാന ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. ലോവര്‍ പ്രൈമറിസ്കൂള്‍ അഞ്ചാംക്ലാസ് വരെയാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കും. അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും തുടങ്ങിയ കാര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 65 കോടി അനുവദിക്കും. മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ. മലപ്പുറത്ത് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കാന് ഒരു കോടി രൂപയും മാറ്റിവച്ചതായി ധനമന്ത്രി അറിയിച്ചു.
പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.