യുവാക്കള്‍ക്ക് എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴില്‍ പരിശീലനം

തിങ്കള്‍, 19 മാര്‍ച്ച് 2012 (10:29 IST)
PRO
PRO
യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളാക്കി എം‌പ്ലോയ്മെന്റ് എക്‍സ്ചേഞ്ചുകളെ മാറ്റുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. തൊഴിലിനായി റജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്ന്‌ തൊഴിലിന്‌ പ്രാപ്‌തരാക്കുന്ന കേന്ദ്രമാക്കി എം‌പ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഉറവിടമാലിന്യ സംസ്കരണത്തിന്‌ 100 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ജൈവമാലിന്യം സംസ്കരിക്കുന്ന പദ്ധതികള്‍ക്ക്‌ 75% സബ്സിഡി നല്‍കുമെന്നും ബജറ്റില്‍ മാണി പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക