യുഡിഎഫിന്റേത് അധികാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍: എം എ ബേബി
വെള്ളി, 13 ഏപ്രില്‍ 2012 (17:22 IST)
PRO
PRO
യു ഡി എഫ് ഇപ്പോള്‍ നടത്തിവരുന്നത് ജനാധിപത്യപരമായ ഒരു ഭരണമല്ലെന്നും അധികാരത്തിനുവേണ്ടി നടത്തുന്ന ചിലപ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും സി പി എം പോളിറ്റ് ബ്യൂറൊ അംഗം എം എ ബേബി.
കേരള രാഷ്ട്രീയം ജാതിമത ശക്തികള്‍ക്ക് കീഴ്പ്പെടുന്നു. ഭരണത്തിലും മന്ത്രിസ്ഥാനം നല്‍കുന്നതിലും ജാതിയും മതവും മാനദണ്ഡമാക്കി അവരുടെ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുന്നതും അവരുടെ നയങ്ങള്‍ക്ക് കീഴ്പ്പെടുന്നതും മോശം ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിനുവേണ്ടി ജാതിമത ശക്തികള്‍ക്ക് കീഴ്പ്പെടാതിരിക്കുക. ഭരണരംഗം അത്തരത്തില്‍ കീഴ്പ്പെടുന്നുവെങ്കില്‍ ആ നയത്തെ തുറന്നു കാട്ടുകയും ചെയ്യുക എന്നതാണ് എല്‍ഡിഎഫിന്റെ ദൗത്യം എന്നും ബേബി കൂട്ടിച്ചേര്‍ത്തു