മലയാളികളെ തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുമെന്നും കെ സി ജോസഫ് അറിയിച്ചു. അതേസമയം, യമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 1000 ഡോളര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ സി ജോസഫ് പറഞ്ഞു. താന്‍ ഇക്കാര്യം ഇന്ത്യന്‍ സ്ഥാനപതിയുമായി സംസാരിച്ചിരുന്നു. അദ്ദേഹവും ഇക്കാര്യം നിരാകരിച്ചിരുന്നു.
അതേസമയം, യമനില്‍ സൈനിക ആശുപത്രി അധികൃതര്‍ പോലും പാസ്പോര്‍ട്ട് പിടിച്ചു വെച്ചിരിക്കുകയാണെന്ന് യമനില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. പാസ്‌പോര്‍ട്ട് നല്കണമെങ്കില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും നഴ്സുമാര്‍ പറഞ്ഞു.