മെയില്‍ ചോര്‍ത്തിയത് സത്യമെന്ന് വീണ്ടും മാധ്യമം!

തിങ്കള്‍, 23 ജനുവരി 2012 (15:11 IST)
PRO
PRO
ന്യൂനപക്ഷ സമുദായത്തില്‍ പെട്ട പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഇമെയില്‍ അക്കൌണ്ടുകളിലെ വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ചോര്‍ത്തിയതായി വീണ്ടും മാധ്യമം ആഴ്ചപ്പതിപ്പ്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുമായി പുറത്ത് വന്നിരിക്കുന്നത്.

പട്ടികയില്‍പ്പെട്ടവരുടെ ഇ-മെയില്‍ ആശയവിനിമയങ്ങളടങ്ങിയ സിഡി ഈ മാസം ആദ്യം തന്നെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കയ്യില്‍ എത്തിയതായാണ് മാധ്യമം വെളിപ്പെടുത്തുന്നത്. ഗൂഗിള്‍, യാഹൂ തുടങ്ങിയ ഇമെയില്‍ സേവനദാതാക്കളില്‍ നിന്ന് ലഭിച്ച ഏഴ് ജിബിയുടെ ഉള്ളടക്കമുള്ള സിഡികള്‍ ഹൈടെക്സെല്ലിന്റെ നിരീക്ഷണത്തില്‍ ആണെത്രെ.

ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്തതായി തെളിയിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. ഇമെയില്‍ ചോര്‍ത്തല്‍ വിവാദം പോലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, മാധ്യമം സ്വയം തിരുത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൂടുതല്‍ വിശദാംശങ്ങളുമായി മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക