മെഡിക്കല്‍ പി ജി: 50% സര്‍ക്കാര്‍ ക്വാട്ട ഹൈക്കോടതി ശരിവച്ചു
ബുധന്‍, 15 ഫെബ്രുവരി 2012 (12:01 IST)
PRO
PRO
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പി ജി കോഴ്സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ഹൈക്കോടതി ശരിവച്ചു. പ്രോസ്പെക്ടസ് വ്യവസ്ഥകള്‍ മാനേജ്മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളജുകള്‍ക്കും ബാധകമാക്കണം. പ്രവേശന നടപടികള്‍ മാനേജ്മെന്റുകള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മാനേജുമെന്റ് കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള അന്‍പത് ശതമാനം സീറ്റിലേക്ക് മാനേജുമെന്റ് നടത്തിയ പ്രവേശനം സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.