മൂന്നാര്‍ വനഭൂമിയിലെ യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റും. സംസ്ഥാന വനംവകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതസമിതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും. മൂന്നാര്‍ വനഭൂമിയിലെ യൂക്കാലിമരങ്ങള്‍ വെട്ടിമാറ്റി ഫോറസ്റ്റ് മാനേജ്മെന്‍റ് പ്ലാന്‍ നടപ്പാക്കും. അതേസമയം, ഉന്നതാധികാര സമിതി വിളിച്ചു ചേര്‍ത്ത ഉന്നതയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.
1980 ല്‍ വനംവകുപ്പിന് കൈമാറിയ മൂന്നാറിലെ ചോലവനത്തില്‍ വകുപ്പ് തന്നെ യൂക്കാലി മരങ്ങള്‍ വെച്ചു പിടിപ്പിച്ചെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണിത്.
1980 ല്‍ സംസ്ഥാനത്തെ വനംവകുപ്പിന് കൈമാറിയ മൂന്നാറിലെ ചോലവനം വകുപ്പ് തന്നെ യൂക്കാലി വെച്ചുപിടിപ്പിക്കുന്നതിലേക്ക് മാറ്റി. മൂന്നംഗ സമിതിക്ക് വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്.
വനംഭൂമിയായി വിജ്ഞാപനം ചെയ്യേണ്ട 17,922 ഏക്കറില്‍ 2,000 ഏക്കര്‍ മാത്രമാണ് വനമായി ശേഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 17,922 ഏക്കര്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യണമെന്ന് വകുപ്പും കേന്ദ്രസംഘവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.