മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കരുതെന്ന് തമിഴ്നാട്
തിങ്കള്‍, 4 ഏപ്രില്‍ 2011 (18:22 IST)
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ നിര്‍മ്മാണം നടത്തരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. പുതിയ ഡാമിനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.
പുതിയ ഡാമിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഉന്നതാധികാര സമിതിയിലും സുപ്രീംകോടതിയിലും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. പഴയ ഡാമിന്റെ സുരക്ഷ സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ഡാമിന്റെ നിര്‍മ്മാണം നടത്തരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരണം, പരിസ്ഥിതിപഠനം പാടില്ല, ബേബി ഡാമില്‍ അറ്റകുറ്റപ്പണി അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാടിന്റെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.