മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് പാട്ടക്കരാര്‍ അവകാശം മാത്രം: മാണി
ചൊവ്വ, 31 ജനുവരി 2012 (13:50 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിനുള്ളത് പാട്ടക്കരാര്‍ അവകാശം മാത്രമാണെന്ന് മന്ത്രി കെ എം മാണി. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തമിഴ്നാടിന്റെ അവകാശവാദം ശരിയല്ലെന്നും മാണി പറഞ്ഞു.
സംസ്ഥാന ബജറ്റ് കേന്ദ്ര ബജറ്റ് വരുന്നതിന് മുന്‍പ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് മാര്‍ച്ച് പതിനാറിനെ ഉണ്ടാകുവെന്നാണ് അറിയുന്നത്. അതിനാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര ബജറ്റ് കാത്തിരിക്കാനാവില്ലെന്നും മാണി പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.