മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരന്‍

വ്യാഴം, 5 ജനുവരി 2012 (15:07 IST)
PRO
PRO
പുതിയ മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണമാകാം എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. എല്ലാ രാഷ്ട്രീയ കക്ഷികളുമായും ആലോചിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളു എന്ന് സുധീരന്‍ പറഞ്ഞു.

പുതിയ ഡാമിന്‍‌മേല്‍ തമിഴ്നാടിന് നിയന്ത്രണമാകാമെന്ന് ഏത് അര്‍ഥത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അണക്കെട്ടിന്‍‌മേല്‍കേരളത്തിനൊപ്പം തമിഴ്നാടിനും നിയന്ത്രണമാകാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക