മുല്ലപ്പെരിയാര്‍: പി ജെ ജോസഫിനെതിരെ ചെന്നിത്തല

തിങ്കള്‍, 7 മെയ് 2012 (14:23 IST)
PRO
PRO
മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജലവിഭവമന്ത്രി പി ജെ ജോസഫ്‌ കെ ടി തോമസിനെ വിമര്‍ശിച്ചതിനെതിരെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ ജസ്റ്റിസ്‌ കെ ടി തോമസിനെയല്ല തമിഴ്‌നാടിന്റെ നിലപാടിനെയാണ്‌ എതിര്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ കേരളത്തിന്‌ പൂര്‍ണമായി എതിരല്ല. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന സമിതി റിപ്പോര്‍ട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അണക്കെട്ട്‌ എന്ന നിര്‍ദേശം സമിതിയുടെ നിര്‍ദേശത്തിലുണ്ട്‌. ഈ ആശയത്തെ മുന്‍നിര്‍ത്തി മുന്നോട്ടു നീങ്ങണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക