മുല്ലപ്പെരിയാര്‍ അന്തിമ റിപ്പോര്‍ട്ട് കേരളത്തിന് എതിരല്ല: കെ ടി തോമസ്
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടില്‍ കേരളത്തിനെതിരായി ഒന്നുമില്ലെന്ന് സമിതി അംഗം ജസ്റ്റിസ് കെ ടി തോമസ്. റിപ്പോര്‍ട്ട് കേരളത്തിന് എതിരാണെന്നത് വെറും ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്കു തൃപ്‌തികരമായ റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിരിക്കുന്നത്. നാലാം തീയതി സുപ്രീംകോടതി റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഇതു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 25നാണ് ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മെയ് നാലിനാണ് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുക. അന്നു തന്നെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും പരിഗണിച്ചേക്കും. ഏപ്രില്‍ മുപ്പതിനാണ് ഉന്നതാധികാര സമിതിയുടെ കാലാവധി അവസാനിക്കുന്നത്.