സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് ആരോപണം. മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് അട്ടിമറിയുടെ ഭാഗമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ല വരണാധികാരിയായ ജില്ല കളക്‌ടറോടും എസ് പിയോടും വിശദീകരണം തേടിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഇത് അട്ടിമറിയാണോ എന്ന് സംശയിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അട്ടിമറിയാണോ എന്ന സംശയം ആദ്യമുന്നയിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നെന്ന് സംശയിക്കുന്നതായി കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രശ്‌നകാരണമെന്നാണ് മലപ്പുറം ജില്ല കളക്ടര്‍ ടി ഭാസ്‌കരന്റെ വിശദീകരണം. അവസാനനിമിഷം വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ആയിരുന്നു പല ഉദ്യോഗസ്ഥരുടെയും ശ്രമമെന്നും കളക്ടര്‍ പറഞ്ഞു.