മുഖ്യമന്ത്രി മുസ്ലീംലീഗിന്റെ ബിനാമി: വി മുരളീധരന്‍
തിങ്കള്‍, 30 ജൂലൈ 2012 (15:37 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗിന്റെ ബിനാമിയായി മറിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആരോപിച്ചു. മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതത്തിന്റെ പേരില്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് എമര്‍ജിംഗ് കേരളയുടെ മറവില്‍ ലീഗിന്റെ കീശവീര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എമേര്‍ജിംഗ് കേരളയ്ക്കെതിരെ നേരത്തെ എല്‍ ഡി എഫും രംഗത്ത് വന്നിരുന്നു. എമേര്‍ജിംഗ് കേരള റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.