മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്; ഇടപാടുകളില്‍ ഇടനിലക്കാരിയായിരുന്നു: സരിത
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഭൂമി ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിതാ എസ് നായര്‍. ഇതുകൂടാതെ കേരളത്തിലെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയും സ്ഥലം വാങ്ങാന്‍ താന്‍ കൂട്ടുനിന്നിട്ടുണ്ട്. പണമിടപാടുകളില്‍ താന്‍ പങ്കാളിയായിരുന്നില്ലെങ്കിലും ഇത്തരത്തില്‍ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും സരിത കത്തില്‍ ആരോപിക്കുന്നു.