എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഭരണഘടനാപരമായ ബാധ്യത നിറവേറ്റണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അഴിമതിയ്ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച വി എസ് ഇക്കാര്യത്തില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമോ എന്നാണ് കേളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.
അഴിമതിക്കെതിരെ പോരാടാന്‍ ലഭിച്ച അവസരങ്ങള്‍ മുഖ്യമന്ത്രി വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി പി എം പറയുന്നത്. അങ്ങിനെയെങ്കില്‍ അത് തെളിയിക്കേണ്ടത് കോടതിയിലാണ്.
പിണറായി വിജയനെ സംരക്ഷിക്കാനുളള സിപിഎമ്മിന്‍റെ തിടുക്കം ജനങ്ങളില്‍ കൂടുതല്‍ സംശയമുണ്ടാക്കുന്നുണ്ട്. പിണറായിയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് പോളിറ്റ്ബ്യൂറോ കൈക്കൊണ്ട തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.