മുഖ്യമന്ത്രി നാദാപുരത്ത്; ഷിബിന്റെ വീട് സന്ദര്‍ശിച്ചു

തിങ്കള്‍, 9 ഫെബ്രുവരി 2015 (08:12 IST)
രാഷ്‌ട്രീയസംഘര്‍ഷം രൂക്ഷമായ നാദാപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി. മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ ഷിബിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കെ പി മോഹനന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
 
നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാനാണ് പ്രഥമ പരിഗണന നല്കുന്നതെന്ന് പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. അതിനു ശേഷം, ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അക്രമസംഭവങ്ങളില്‍ നാദാപുരത്ത് ഉണ്ടായ നഷ്‌ടം കണക്കാക്കി റിപ്പോര്‍ട്ട് നല്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. രണ്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. എം കെ മുനീര്‍ കണ്‍വീനറയ കമ്മിറ്റിയായിരിക്കും നഷ്‌ടം കണക്കാക്കുക.

വെബ്ദുനിയ വായിക്കുക