മുഖ്യമന്ത്രിക്കെതിരേ അക്രമം: അധ്യാപകന്‍ അറസ്റ്റില്‍

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (16:35 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു. രാവിലെ സ്‌കൂളിലെത്തിയാണ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച രാവിലെ അഞ്ചുപേരെ കൂടി പൊലീസ് കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്തു. ഇന്നലെ 29 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ്.

കേസില്‍ ഇതുവരെ 58 പേരെ അറസ്റ്റുചെയ്തു. മുഖ്യമന്ത്രിയുടെ വാഹനത്തിനു കല്ലെറിഞ്ഞതായി ചിത്രങ്ങളില്‍നിന്ന് വ്യക്തമായ ശ്രീകണ്ഠപുരത്തെ ഡിവൈഎഫ്ഐ നേതാവ് രാജേഷ് ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വെബ്ദുനിയ വായിക്കുക