മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി

ശനി, 16 ഓഗസ്റ്റ് 2008 (17:07 IST)
KBJWD
സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യണമെന്നു തന്നെയാണ്‌ പാര്‍ട്ടിയുടെ നയമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു‍.

ഭൂമിയില്‍ നേരിട്ട്‌ അധ്വാനിക്കുന്നവര്‍ അധ്വാനിക്കാത്തവരുടെ ഭൂമി പിടിച്ചെടുത്ത്‌ വിതരണം ചെയ്യണമെന്നു പറയുന്നത്‌ അരാജകത്വം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സി.പി.എം സംഘടിപ്പിച്ച പട്ടികജാതി കണ്‍‌വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈയ്യേറ്റക്കാരില്‍ നിന്നും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പട്ടികജാതിക്കാരെ സംഘടിപ്പിച്ച് ഒരു കണ്‍‌വെന്‍ഷന്‍ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക