മിംസിലെ സമരം ഒത്തുതീര്‍ന്നു

ഞായര്‍, 8 ഏപ്രില്‍ 2012 (17:23 IST)
PRO
PRO
കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വേതന വര്‍ധന നടപ്പാക്കുമെന്ന്‌ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌.

മിനിമം വേതനം 9925 രൂപയാക്കി ഉയര്‍ത്താമെന്നും മാനേജ്മെന്റ്‌ ഉറപ്പുനല്‍കിയതായിട്ടാണ്‌ വിവരം. വേതനത്തില്‍ പരമാവധി 20 ശതമാനം വര്‍ധന നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

നേരത്തെയും നഴ്സുമാരുടെ പ്രതിനിധികള്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാനേജ്‌മെന്റുമായി നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അനിശ്ചിതകാല സമരം നടത്താന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക