മാവോവാദികളെ നേരിടാന്‍ ആറ് ജില്ലകളില്‍ ട്രൈബല്‍ ക്വിക് റിയാക്ഷന്‍ ടീം
വെള്ളി, 24 ജനുവരി 2014 (11:59 IST)
PRO
സംസ്ഥാനത്തെ പുതിയ ഭീഷണിയായ മാവോവാദികളെ നേരിടാന്‍ ആറ് ജില്ലകളില്‍ ട്രൈബല്‍ ക്യുക് റിയാക്ഷന്‍ ടീം രൂപീകരിക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി കെ എം മാണി.
കേരളാ പോലീസിന്റെ 'നിര്‍ഭയ കേരളം സുരക്ഷിത കേരളം ' പദ്ധതിക്ക് ഏഴ് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.കുടുംബത്തില്‍ നിന്നും അതിക്രമം നേരിടുന്ന വനിതകള്‍ക്കായി അഭയകേന്ദ്രങ്ങള്‍ തുടങ്ങും.
വയനാട് മെഡിക്കല്‍ കോളേജിനായി 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 4 ശതമാനത്തിന് ഭവന വായ്പയും 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനത്തിന് ഭവന വായ്പയും ലഭ്യമാക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ബയോ മെഡിക്കല്‍ വിഭാഗം രൂപവല്‍ക്കരിക്കാന്‍ മൂന്ന് കോടിരൂപയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെറ്റ് സ്‌കാനറിന് എട്ട് കോടിയും ലഭ്യമാക്കും.