മാവോയിസ്റ്റ് ഭീഷണി: കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി
ബുധന്‍, 13 ഫെബ്രുവരി 2013 (12:31 IST)
PRO
PRO
മാവോയിസ്റ്റുകള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. ഇരിട്ടി, ആറളം, കരിക്കോട്ടക്കരി, കേളകം എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കേരളാ പൊലീസിന്റെ കമാന്‍ഡോ വിഭാഗം വയനാട്ടിലേക്ക് തിരിച്ചു. കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ടു പ്ലാറ്റൂണുകളാണ് വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. വയനാട്ടിലെ വനമേഖലകളില്‍ കമാന്‍ഡോ സംഘം പരിശോധന നടത്തും.