മുന്‍ നക്സല്‍ നേതാവും മനുഷ്യാവകാശ ഏകോപന സമിതി പ്രസിഡന്റുമായ ഗ്രോ വാസുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്രോ വാസുവിന്റെ കൂടെയുണ്ടായിരുന്ന ആറു പേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. തൃശൂരിലെ റെസ്റ്റ് ഹൌസില്‍ വച്ചാണ് ഇവരെ കസറ്റഡിയിലെടുത്തത്.
രൂപേഷ് എന്ന മാവോയിസ്റ്റ് നേതാവിന്റെ വലപ്പാടുള്ള വീട്ടില്‍ പോയതിന് ശേഷം ഇവര്‍ തൃശൂരിലെ റെസ്റ്റ്ഹൌസില് എത്തിയപ്പോഴാണ് സംഭവം. സംഘത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് അഭിഭാഷകരുമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പൊലീസ് അന്വേഷിക്കുന്ന രൂപേഷിനെ അനുകൂലിച്ച് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.ആന്ധ്രാ പൊലീസ് അന്വേഷിക്കുന്ന മല്ലുരാജു റെഡി എന്ന നക്സല്‍ നേതാവിനെ എറണാകുളത്ത് ഒളിച്ച് താമസിപ്പിച്ചതിന്റെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന ആളാണ് രൂപേഷ്. ഇയാളും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ വാള്‍വ് മുറിച്ച് മാറ്റിയ സംഭവത്തിലും പൊലീസ് രൂപേഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.