മാവേലിസ്റ്റോറില്‍ എത്തിച്ച അരിയില്‍ ചത്ത എലി

ചൊവ്വ, 24 ജൂലൈ 2012 (17:37 IST)
PRO
PRO
ആര്യങ്കാവ്‌ കഴുതുരുത്തിയില്‍ല്‍ മാവേലിസ്‌റ്റോറിലേക്ക്‌ കൊണ്ടുപോയ അരിയില്‍ ചത്ത എലിയെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അരിയുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞു.

സമീപത്തുള്ള സ്‌കൂളുകളിലേക്കും അംഗനവാടിയിലേക്കും നല്‍കാനുള്ള അരിയിലാണ്‌ ചത്ത എലിയെ കണ്ടെത്തിയത്‌.

നേരത്തെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഹൈസ്‌കൂളില്‍ ഉച്ചക്കഞ്ഞിക്ക്‌ എത്തിച്ച അരിയില്‍ ചത്ത എലിയെ കണ്ടെത്തിയത്‌ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക