മാവേലിക്കര ബസ് മറിഞ്ഞ് 2 മരണം

ശനി, 15 മാര്‍ച്ച് 2008 (10:19 IST)
മാവേലിക്കരയ്ക്ക് സമീപം ചെന്നിത്തലയില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.

അമിത വേഗമാണ് അപകടകാരണമെന്ന് അറിയുന്നു. തലകീഴായാണ് ബസ് മറിഞ്ഞത്.

കായംകുളത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കായകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5000 രൂപ വീതം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 2000 രൂപ വീതവും നല്‍കും.

വെബ്ദുനിയ വായിക്കുക