മാറാട് കേസ്: വിശുദ്ധ പരിവേഷം കെട്ടുന്ന പലരും കുടുങ്ങുമെന്ന് ഇ ടി
വ്യാഴം, 26 ജനുവരി 2012 (17:56 IST)
PRO
PRO
മാറാട് കേസ് അന്വേഷണം സി ബി ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യം അന്വേഷിച്ചാല്‍ വിശുദ്ധ പരിവേഷം കെട്ടുന്ന പലരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കേസില്‍ മുസ്ലിം ലീഗിനെ അപകീര്‍ത്തിപ്പെടുത്താനാണ് പലരും ശ്രമം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ലീഗിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ-മെയില്‍ വിവാദം അടഞ്ഞ അധ്യായമാണ്. സാമുദായിക മുനയുള്ള ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.