മുൻ മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചാനലിൽ കൊഴിഞ്ഞുപോക്ക് കൂടുന്നു. ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം രാഗേഷ് പാലാഴിയും രാജിവെച്ചു.