മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മരിച്ച നിലയില്‍

ശനി, 4 മെയ് 2013 (15:01 IST)
PRO
PRO
തൃശൂര്‍ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍. പുത്തൂര്‍ ചെറുകുന്ന്‌ കളരിക്കല്‍ ചന്ദ്രനെയാണ്‌ (60) മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ സംഭവം. കുളിമുറിയുടെ വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

കണ്ണൂര്‍ ജയിലിലെ റിമാന്‍ഡ്‌ പ്രതിയായിരുന്ന ഇയാള്‍ 2006ലാണ്‌ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്‌. ക്രിമിനല്‍ വാര്‍ഡിലാണ്‌ ഇയാളെ താമസിപ്പി ച്ചിരുന്നത്‌. പൊലീസ്‌ കാവലുള്ള വാര്‍ഡില്‍ ഇയാള്‍ മരിച്ചത്‌ കണ്ടെത്താന്‍ വൈകിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. മരണവിവരം അറിഞ്ഞ്‌ ബന്ധുക്കള്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്‌.

ശനിയാഴ്ച കോടതി അനുമതിയോടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. നേരത്തെ പ്രതിയായിരുന്ന ഇയാളെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും രോഗം മാറാത്തതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു. മാനസിക രോഗത്തെ തുടര്‍ന്നാണ്‌ ഏഴു വര്‍ഷം മുമ്പ്‌ തൃശൂര്‍ മാനസികരോഗ ആശുപത്രിയില്‍ എത്തിച്ചത്‌.

വെബ്ദുനിയ വായിക്കുക