മാണി രാജിവെക്കണമായിരുന്നെന്ന് പിസി ജോര്‍ജ്

ഞായര്‍, 22 മാര്‍ച്ച് 2015 (11:33 IST)
ധനമന്ത്രിസ്ഥാനം കെ എം മാണി നേരത്തെ തന്നെ രാജിവെക്കണമായിരുന്നെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അംശം ഇപ്പോഴുമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മാണിക്ക് രാജിവെച്ച് സത്യം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. നേരത്തെ രാജി വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തിരിച്ചു വരാമായിരുന്നു. സത്യം ജനങ്ങള്‍ അറിയണം. ബാര്‍ കോഴ ആരോപണം പാര്‍ട്ടിക്കും മുന്നണിക്കും നഷ്‌ടമുണ്ടാക്കും. 
ആരോപണങ്ങളില്‍ നിന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ മോചിപ്പിച്ച് പഴയ നിലയിലേക്ക് കൊണ്ടുവരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
കേരള കോണ്‍ഗ്രസ് നടുക്കടലിലെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പറഞ്ഞു. വേദിയിലെ തിരക്ക് കാരണമാണ് പാലായില്‍ കെ എം മാണിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മുതലെടുപ്പ് രാഷ്‌ട്രീയമായി നടക്കുന്ന കുറേ ആള്‍ക്കാരുണ്ട്, അവര്‍ ആണ് ഈ പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക