മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ലെന്ന് കോടിയേരി

ഞായര്‍, 15 മാര്‍ച്ച് 2015 (13:50 IST)
മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയും നിയമസഭാകക്ഷി ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍. മാണിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
 
മുഖ്യമന്ത്രി നിലപാട് മാറ്റാതെ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്നും നിയമസഭയിലെ നടപടികളുമായി സഹകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. നിയമസഭയില്‍ മാണിയുമായി പൂര്‍ണമായും നിസഹകരിക്കും.
 
പൊതുപരിപാടികള്‍ക്കായി മാണി പോകുന്നിടത്തെല്ലാം പ്രക്ഷോഭങ്ങള്‍ നടത്തും. പരിപാടികളില്‍ മാണിയെ തടയും. മാണിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക