അതേസമയം, ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് വെള്ളിയാഴ്ച പാല നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മാണിക്ക് അനുകൂലമായി യു ഡി എഫ് പ്രവര്‍ത്തകര്‍ പാല ടൌണില്‍ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ, ഹര്‍ത്താലിന് എതിരായി ബി ജെ പി പ്രവര്‍ത്തകരും പ്രകടനം നടത്തി. മുത്തോലിയിലും പൈകയിലും ബി ജെ പി പ്രവര്‍ത്തകരും യു ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.