മുഹമ്മദ് വെള്ളോളി, വൈഷ്ണ രാജീവ്, മുഹമ്മദ് ഷാനിഫ്, അല്‍താഫ് കെടികെ,ഷമീല്‍ ഷെറിന്‍ ഷഹാന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കളിക്കുടുക്ക വിതരണം ചെയ്തത്. നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ ‘ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ‘ എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം രംഗത്ത് വന്നിരുന്നു. വിടി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്. നാദാപുരം ഗവൺമന്റ് കോളേജ് മാഗസിനിലെ പല ലേഖനങ്ങളും സൃഷ്ടികളും സംഘ് പരിവാറിനെതിരെയുള്ളതും ഫാഷിസ്റ്റ് വിരുദ്ധവുമാണെന്ന കാരണം പറഞ്ഞ് പ്രിൻസിപ്പലും ചില അധ്യാപകരും ചേർന്ന് കത്രിക വെക്കുന്നു.
വെട്ടിമാറ്റാനും പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശിക്കപ്പെട്ടവയിൽ മാഗസിൻ സമിതി ഞാനുമായി നടത്തിയ ഒരു ഇന്റർവ്യൂവും ഉണ്ട്. അതിവിടെ പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞാണ് ബിടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലെ ഒരു കോളേജിലാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഈ കടന്നുകയറ്റമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.