മഹാരാഷ്ട്ര ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി കോട്ടയംകാരി
വ്യാഴം, 30 ഓഗസ്റ്റ് 2012 (11:46 IST)
PRO
PRO
നന്ദേഡ് ജില്ലയിലെ മാഹുരില്‍ നടന്ന ഡി വൈ എഫ് ഐയുടെ സംസ്ഥാനസമ്മേളനം സമാപിച്ചു. മുംബൈ മലയാളിയായ പ്രീതി ശേഖറാണ് പുതിയ സെക്രട്ടറി. ഔറംഗാബാദ് സ്വദേശി അഡ്വ. ഭഗവന്‍ ഭോജ്‌ഗെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് പ്രീതി.മുംബൈ യൂണിവേഴ്റ്റിയില്‍ ഗവേഷകയാണ്. കോട്ടയം ബസേലിയസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ചന്ദ്രശേഖരന്റെ മകളാണ് പ്രീതി. ഭര്‍ത്താവ് കെ.കെ. പ്രകാശ്. മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് പ്രീതി. പ്രീതിക്ക് പുറമേ മുംബൈയില്‍ നിന്നുള്ള കെ.എസ് രഘു, നാസിക്കില്‍ നിന്നുള്ള ഫ്രാന്‍സിസ് ചാക്കോ എന്നീ മലയാളികളും സംസ്ഥാന സമിതിയിലുണ്ട്.
ഭാസ്‌കര്‍ പാട്ടീലിനെ പുതിയ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. 35 അംഗ സംസ്ഥാന കമ്മിറ്റിക്ക് പുറമേ 13 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.