മഴയ്ക്കുപിന്നാലെ കേരളത്തില്‍ പകര്‍ച്ചവ്യാധിയുമെത്തുന്നു

വെള്ളി, 9 മെയ് 2014 (19:01 IST)
കത്തിക്കാളിനിന്ന വേനലിനു പിന്നാലെ കനത്ത മഴകൂടി പെയ്തതൊടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത്‌ മഴ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പാണ്  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്‌.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി വാര്‍ഡ്‌ തുടങ്ങാനും ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക