മഴക്കെടുതി: 269 കോടി ആവശ്യപ്പെട്ടെന്ന് മന്ത്രി

തിങ്കള്‍, 27 ജൂലൈ 2009 (18:08 IST)
സംസ്ഥാനത്തെ കാലവര്‍ഷ കെടുതി നേരിടുന്നതിന് 269 കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മഴക്കെടുതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മഴക്കെടുതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് ഈ ആഴ്ച അവസാനം കേന്ദ്രസംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഉറപ്പു നല്‍കിയതായും മന്ത്രി പറഞ്ഞു.

ജൂലൈ 15 മുതല്‍ 20 വരെ ആറ്‌ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലും, ഉരുള്‍പൊട്ടലിലുമായി വയനാട്‌, കോഴിക്കോട്‌, മലപ്പുറം, കാസര്‍കോട്‌, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ വന്‍ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക