കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് 181.85 കോടി രൂപയുടെ കൃഷിനാശം ഉണ്‌ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്‌ടത്തിന്‍റെ പ്രാഥമിക കണക്ക് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. പേമാരിയിലും, വെള്ളപ്പൊക്കത്തിലുമായി 660 കോടി രൂപയുടെ നഷ്മുണ്ടായെന്നായിരുന്നു സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
വിദഗ്ധ സംഘങ്ങള്‍ നഷ്‌ടമുണ്ടായതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചതോടെ പുതുക്കിയ കണക്ക് അടുത്തയാഴ്ചയോടെ സംസ്ഥാനം കേന്ദ്രത്തിന് കൈമാറും. സംസ്ഥാനത്ത് മലബാറിലെ ആറ് ജില്ലകളിലായി 150 കോടിയിലേറെ രൂപയുടെ കൃഷിയാണ് നശിച്ചത്.
വയനാട്ടില്‍ 83.70 കോടി രൂപയുടെ നഷ്‌ടവും, കോഴിക്കോട് - 14.25 കോടി രൂപയുടെ നഷ്‌ടവുമാണ് കണക്കാക്കിയിരിക്കുന്നത്. മലപ്പുറം - 15 കോടി, കണ്ണൂര്‍ - 16.86 കോടി, പാലക്കാട് - 14.96 കോടി എന്നിങ്ങനെയാണ് കൃഷിമേഖലയ്ക്കുണ്ടായ നഷ്‌ടം കണക്കാക്കിയിരിക്കുന്നത്.