മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ് !

തിങ്കള്‍, 13 നവം‌ബര്‍ 2017 (08:52 IST)
മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്. തിരുവനന്തപുരം നേമം സ്വദേശി റിനോ ബാബുവാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ റഷ്യന്‍ വനിതയെ വിവാഹം കഴിച്ചത്. റഷ്യന്‍ വനിത മരിയാക്രിസ്റ്റകോവയെയാണ്  റിനോ വിവാഹം കഴിച്ചത്.

ഇരുവരുടേയും മാതാപിതാക്കളുടെ സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.  സൈപ്രസിലെ എംബിഎ വിദ്യാര്‍ത്ഥിയായ റിനോ ബാബു പഠനത്തിനിടയിലാണ് ബിബിഎ വിദ്യാര്‍ത്ഥിനിയായ മോസ്‌കോ സ്വദേശിനി മരിയാ ക്രിസ്റ്റകോവയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍