മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ നിയമനം സിബിഐ അന്വേഷിക്കും
വ്യാഴം, 27 ജൂണ്‍ 2013 (12:54 IST)
PRO
PRO
മലപ്പുറം പാസ്‌പോര്‍ട്ട് കേസ് സിബിഐ അന്വേഷിക്കുവാന്‍ ഉത്തരവായി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുക. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മലപ്പുറം പാസ്‌പോര്‍ട്ട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെ വിമര്‍ശിച്ചിരുന്നു.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍ റഷീദിനെ കരിപ്പൂര്‍ വിമാനത്താവളം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. റഷീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചു.
അബ്ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമച്ചതിനു ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മനുഷ്യക്കടത്ത് വര്‍ധിച്ചെന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് വിമര്‍ശിച്ചിരുന്നു.മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി ഇ അഹമ്മദ് എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വിഎസ് പറഞ്ഞിരുന്നു.
പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്തുകള്‍ ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി എ കെ ആന്റണിക്കും, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കത്ത് അയക്കുമെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.