സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറു ചോദ്യങ്ങളുമായാണ് രമേശ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാറും സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുമായി ഒത്തുകളിച്ചുവെന്നും ഒടുവില്‍ സാധാരണക്കാരന്റെ കുട്ടികളെ മെഡിക്കല്‍ മേഖലയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
1.ഡിസംബര്‍ 2016ല്‍ അഡ്മിഷന്‍ നടപടികള്‍ എന്തുകൊണ്ട് ആരംഭിച്ചില്ല?
2.നീറ്റ് മെറിറ്റ് വന്നപ്പോള്‍ ഇവര്‍ക്ക് ഇതിന്റെ പ്രോസസ് ഡിസംബറില്‍ ആരംഭിക്കാമായിരുന്നു പക്ഷെ എന്തുകൊണ്ട് അത് ആരംഭിച്ചില്ല?