മധ്യവയസ്കന്‍ കൊല്ലപ്പെട്ട നിലയില്‍: പിന്നില്‍ മക്കളെന്ന് പൊലീസ്

ബുധന്‍, 25 ജനുവരി 2012 (11:17 IST)
പത്തനംതിട്ട ഇലവുംതിട്ടയില്‍ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇലവുംതിട്ട കിഴക്കേക്കരയില്‍ തൊഴീക്കാട്‌ ബേബി (51) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിന് പിന്നില്‍ ഇയാളുടെ മക്കളായ രഞ്ജിത്, ശ്രീജിത്ത് എന്നിവരാണെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന്‌ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ രഞ്ജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ശ്രീജിത്ത് ഒളിവിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക