മദ്യപിച്ച് കേസന്വേഷിക്കാനെത്തിയ സി.ഐക്ക് സസ്പെന്‍ഷന്‍

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:57 IST)
മദ്യപിച്ച് കേസ് അന്വേഷിക്കാന്‍ എത്തിയ എസ്.ഐ ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. അടൂര്‍ സി.ഐ യും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ നന്ദകുമാറിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. 
 
കഴിഞ്ഞ ശനിയാഴ്ച പള്ളിക്കല്‍ കണ്ടാളസ്വാമി ക്ഷേത്രത്തിലെ  ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘടനം നടന്നിരുന്നു. ഈ കേസിലെ പ്രതികളായ ചില ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അന്വേഷിച്ച് നൂറനാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു.
 
എന്നാല്‍ ഇതിനെ തുടര്‍ന്ന് സി.ഐ നന്ദകുമാര്‍ മദ്യപിച്ചായിരുന്നു കേസ് അന്വേഷിക്കാന്‍ എത്തിയത് എന്ന് കാണിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഐ.ജി. മനോജ് എബ്രഹാം നന്ദകുമാറിനെ സസ്പെന്‍ഡ് ചെയ്തത്.   

വെബ്ദുനിയ വായിക്കുക