മദ്യപന്മാരെ പിടിക്കാനെത്തി; സ്ത്രീകളെ തല്ലി പൊലീസ് പോയി!
ബുധന്‍, 29 ഫെബ്രുവരി 2012 (10:55 IST)
PRO
PRO
ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപിച്ച യുവാക്കളെ പിടികൂടാനെത്തിയ പൊലീസ് സ്ത്രീകളെ മര്‍ദ്ദിച്ചതായി പരാതി. തൃപ്പൂണിത്തുറ മാര്‍ക്കറ്റിനുസമീപം പുതുക്കേതിയില്‍ ബിസ്മി(26), പുതുക്കേതിയില്‍ ഉമാവതി(45), പൊയില്‍തറയില്‍ വിലാസിനി(60), പൊയില്‍തറയില്‍ രേഖ(36) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി എട്ടിന് ആളൊഴിഞ്ഞ പറമ്പിലിരുന്ന് യുവാക്കള്‍ മദ്യപിക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്ന് പറഞ്ഞ് സ്ത്രീകള്‍ പൊലീസിനെ തടഞ്ഞു. ഇതോടെ പൊലീസ് സ്ത്രീകളെ മര്‍ദ്ദിക്കുകയായിരുന്നു.
എന്നാല്‍ മദ്യപിച്ചവരെ പിടികൂടുക മാത്രമാണ് ചെയ്തതെന്നും സ്ത്രീകളെ മര്‍ദ്ദിച്ചിട്ടില്ലെന്നും തൃപ്പൂണിത്തുറ എസ് ഐ ജയകൃഷ്ണന്‍ പറഞ്ഞു.