സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. മദ്യനയത്തില്‍ അതൃപ്തിയുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. പുതിയ മദ്യനയം പൂര്‍ണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ചില പോരായ്‌മകള്‍ ഈ നയത്തിലും കടന്നുകൂടിയിട്ടുണ്ട്. ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ആവശ്യമാണ്. നിര്‍ബാധം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍ക്കുവാനുള്ള തീരുമാനം തെറ്റാണ്. ജനപക്ഷത്ത് നിന്നുള്ള നയമാണ് വേണ്ടതെന്നും കെ പി എ മജീദ് അഭിപ്രായപ്പെട്ടു. പരാതികള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.