മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കഴുത്തില്‍ തുടലിട്ട് പട്ടികൂട്ടില്‍ കിടന്ന് സമരം നടത്താന്‍ ശ്രമം നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിക്കൂട് സ്ഥാപിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ സമരം നടന്നില്ല. സമരക്കാരനായ കൊല്ലം മേക്കോണ്‍ സ്വദേശി മുരുകനെയും പട്ടിക്കൂടിനെയും പൊലീസ് കൈയോടെ പൊക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വിശേഷദിവസങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മുരുകന്‍ പട്ടിക്കൂട്ടില്‍ സമരം നടത്താനൊരുങ്ങിയത്. മുരുകനെ പൊലീസ് പിടികൂടിയെങ്കിലും കേസ് എടുത്തിട്ടില്ല. പട്ടിക്കൂടില്ലാതെ സമരം നടത്തുന്നതിന് ഒരു തടസവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ശബരിമലയിലെ കോണ്‍ക്രീറ്റുവത്കരണത്തിനെതിരെ പിറകോട്ട് നടന്ന് ശബരിമലയ്ക്ക് പോയി വാര്‍ത്ത സൃഷ്ടിച്ചത് ഇതേ മുരുകനാണ്. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥപിക്കണമെന്ന് ആവശ്യപ്പെട്ട് മുരുകന്‍ മരത്തിന് മുകളില്‍ സമരം നടത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു.
ഒമ്പത് വര്‍ഷമായി വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തുള്ള മുരുകനെതിരെ ഇക്കാര്യത്തിന് നാല്‍പ്പതോളം കേസുകളും നിലനില്‍ക്കുന്നുണ്ട്.