ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതി പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ ആശക്കുഴപ്പമില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദനിയെ അറസ്റ്റ് ചെയ്യുന്നതില്‍ കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും തമ്മില്‍ ആശയക്കുഴപ്പമില്ല. മദനിയെ അറസ്റ്റു ചെയ്യുന്നതിനായി കേരളത്തിലേക്ക് ഒരു ഇന്‍സ്പെക്ടറും രണ്ടു മൂന്ന് പൊലീസുകാരുമാണ് എത്തിയിരിക്കുന്നത്. മദനിയുടെ അറസ്റ്റ് എപ്പോഴാണ് നടക്കേണ്ടതെന്ന് സംയുക്തമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡി ജി പി അറിയിച്ചു. അറസ്റ്റിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് മദനിയുടെ അറസ്റ്റ് നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊല്ലം എസ് പിയുമായി കര്‍ണാടക സംഘം കൂടിക്കാഴ്ച നടത്തുകയാണ്. ഓഗസ്റ്റ് 15നു ശേഷം അറസ്റ്റ് മതിയെന്ന് കര്‍ണാടക സംഘത്തെ ബോധ്യപ്പെടുത്തനാണ് ഹര്‍ഷിത അട്ടല്ലൂരി പൊലീസ് സംഘവുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.