മണി പറഞ്ഞത് വസ്തുത: എം വി ഗോവിന്ദന്‍

വ്യാഴം, 31 മെയ് 2012 (18:32 IST)
PRO
PRO
സി പി എം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണിയുടെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പര്‍വതീകരിക്കാന്‍ ശ്രമം നടക്കുന്നെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍. മണി പറഞ്ഞത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ പരാമര്‍ശം സൂക്ഷ്മമായി പരിശോധിച്ചാല്‍ മുമ്പും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നത്‌ വസ്‌തുതാപരമാണ്‌. ഇരുവിഭാഗവും കോന്നിട്ടുണ്ട്‌. കോണ്‍ഗ്രസുകാര്‍ മാര്‍ക്‌സിസ്റ്റുകാരെയും മാര്‍ക്‌സിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരെയും കൊന്നിട്ടുണ്ട്‌. ഇക്കാര്യം എം എം ഹസനും വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

റഫീഖിന്റെ കീഴടങ്ങല്‍ അഡ്ജസ്റ്റുമെന്റാണ്. എന്‍ ഡി എഫുകാരനായ റഫീഖിനെ ചന്ദ്രശേഖരന്‍ വധ കേസില്‍ നിന്നും ഒഴിവാക്കാനാണ്‌ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. സി പി എമ്മിനെതിരായ ഗൂഢാലോചനയ്ക്കെതിരെ തിങ്കളാഴ്ച എറണാകുളത്ത്‌ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക