എന്നാൽ ക്ളോർപിറിഫോസും മെഥനോളും ഒരുമിച്ച് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കീടനാശിനിയും മെഥനോളും എഥനോളും മണിയുടെ രക്തത്തിൽ ഉള്ളതായി രാസപരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. സ്വയം കഴിക്കാതെയോ മറ്റുള്ളവര്‍ കൊടുക്കാതെയോ ഇത് ശരീരത്തില്‍ എത്തില്ലെന്നും മുരളീധരൻ നായർ വ്യക്തമാക്കി.
ക്ളോർപിറിഫോസ് എന്നത് വളരെ ശക്തിയേറിയ ഒരു കീടനാശിനിയാണ്. കളകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്. നാഡീ ഞരമ്പുകളിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരത്തെ ഇതു തടയുന്നു. കൂടുതൽ അളവിൽ ഇത് രക്തത്തിൽ കലരുകയാണെങ്കിൽ കൈകാലുകൾക്ക് തളർച്ച, ശ്വാസതടസം, അപസ്മാര ലക്ഷണങ്ങൾ, അബോധാവസ്ഥ തുടർന്നു മരണം വരെ സംഭവിക്കും.